സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത്‌ സാഹചര്യം അനുസരിച്ച് മാത്രമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: സാഹചര്യം അനുകൂലമായാൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്‌. സ്‌കൂൾ തുറക്കുമ്പോൾ അവലംബിക്കേണ്ട പഠനപ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട്‌ നൽകാൻ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ആരോഗ്യ വകുപ്പുമായി കൂടിയാലോചന ആവശ്യമാണ്‌. ഈമാസം 21 മുതൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ‌ ജാഗ്രതയോടെയുള്ള തീരുമാനം ഉണ്ടാകും.

Share this post

scroll to top