
തിരുവനന്തപുരം: ഒന്നാംവര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ചെയ്യുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കുമുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് www.ksb.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ 0491-2971633 ല്‍ ലഭിക്കും