
ന്യൂഡൽഹി: സംസ്ഥാനങ്ങളോട് ആലോചിക്കാതെ കോവിഡ് പ്രതിസന്ധികൾക്കിടെ പുതിയ വിദ്യാഭ്യാസ നയം തിടുക്കത്തിൽ നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിയോജിപ്പ് അറിയിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന വീഡിയോ കോൺഫ്രൻസിൽ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, ഗവർണർമാർ മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു. കൺകറന്റ് പട്ടികയിൽ ഉൾപ്പെട്ട വിഷമായിട്ടും സംസ്ഥാനങ്ങളോടോ പാർലമെന്റിലോ ചർച്ച ചെയ്യതെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപനം നടത്തിയെന്ന് യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ആരോപണമുന്നയിച്ചു. അതേസമയം 2035-ഓടെ 50 ശതമാനം പേരെയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിക്കണമെന്നും ജി.ഡി.പി യുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്ന കേന്ദ്ര തീരുമാനം സംസ്ഥാങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്നും ചിലർ പറയുന്നു.

0 Comments