സെപ്റ്റംബറിൽ പരീക്ഷകൾ നടത്താനൊരുങ്ങി ഭാരതിയാർ സർവകലാശാല: മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനിടെ  സർവകലാശാല ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 21 ന്  തുടങ്ങുമെന്ന് അറിയിച്ച് ഭാരതീയാർ സർവകലാശാല അധികൃതർ.  ഇത് സംബന്ധിച്ച് സർവകലാശാല  ഉത്തരവിറക്കി. എന്നാൽ പരീക്ഷ  നടത്തിപ്പ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്.  പൊതുഗതാഗത സൗകര്യവും  ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യമില്ലാത്തതാണ് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നത്.ഹോസ്റ്റൽ മുറികൾ തുറന്നുകൊടുക്കുമെന്ന് അധികൃതർ പറയുമ്പോഴും ഒരു റൂമിൽ അഞ്ചിലധികം  വിദ്യാർത്ഥികൾ താമസിക്കേണ്ടിവരും.  ഈ സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളിൽ എങ്ങനെ എത്താനാകും എന്ന ആശങ്കയിലാണ് മലയാളി വിദ്യാർത്ഥികൾ.  ലാബ് ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ പരീക്ഷകൾ നടത്തേണ്ടതുള്ളതിനാൽ ഓൺലൈൻ പരീക്ഷകൾ സാധ്യമല്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നതിനാൽ സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മലയാളി വിദ്യാർത്ഥികൾ പറയുന്നു.

Share this post

scroll to top