ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ 2020-21 അധ്യയന വർഷത്തെ പ്രവേശന പരീക്ഷകൾ നാളെ ആരംഭിക്കും. പി.ജി, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകൾക്കു പുറമെ 12 യു.ജി കോഴ്സുകളിലേക്കുമാണ് പ്രവേശനം. രാജ്യത്ത് 24 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുന്നത്. വിവിധ കോഴ്സുകളിലേക്കായി രണ്ട് ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണ് അപേക്ഷകൾ നൽകിയിട്ടുള്ളത്. ഓഗസ്റ്റ് 29 ന് നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഡ്മിറ്റ് കാർഡ് പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. സെപ്റ്റംബർ 11 ന് പരീക്ഷ അവസാനിക്കും.
