editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ് നാളെ മുതൽവിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് നാളെ തുടക്കം: കായികമേളയിൽ മലപ്പുറം ജേതാക്കള്‍പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെതൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിപത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങിഎസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം

സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Published on : September 04 - 2020 | 3:50 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 
പ്രൈമറി വിഭാഗത്തിൽ 14ഉം സെക്കൻഡറി വിഭാഗത്തിൽ  14 ഉം, ഹയർസെക്കൻഡറി വിഭാഗത്തിൽ 8ഉം വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 5 ഉം അധ്യാപകർക്കാണ് 2020  വർഷത്തെ സംസ്ഥാന അവാർഡുകൾ ലഭിക്കുന്നത്. 
പാഠ്യ -പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും വിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രൈമറി വിഭാഗം

തിരുവനന്തപുരം – സ്വാമിനാഥൻ. കെ (ഗവ.എൽ. പി. എസ്. പാലോട്), കൊല്ലം – ബിജു കെ തോമസ് (വി.ഒ.യു.പി.എസ് ),  പത്തനംത്തിട്ട – അലക്‌സാണ്ടർ പി ജോർജ് (സെമിനാരി എൽ.പി.എസ് പരുമല), ആലപ്പുഴ – പി.എസ്.ശ്രീകുമാരി (ഗവ. യു.പി.എസ് പെണ്ണുക്കര),  കോട്ടയം -പ്രകാശൻ (ഗവ. യു.പി.എസ് മുട്ടുചിറ),  ഇടുക്കി -ലിൻസി ജോർജ് (ഗവ. ട്രൈബൽ എച്ച്.എസ്.എസ്), എറണാകുളം – തമ്പി.എം.ബി (ജി.ബി.എസ് കണിയാറ്റുനിരപ്പ്), തൃശ്ശൂർ – കാതറിൻ കെ.സി (സെന്റ് ഇഗ്‌നേഷ്യസ് യു.പി.എസ്), പാലക്കാട്‌ – മോഹനൻ എം. (എസ്.വി.എ.യു.പി.എസ് കൂലിക്കാട്),  മലപ്പുറം – പി അനിൽകുമാർ (എ.യു.പി.സ പള്ളിക്കൽ),  കോഴിക്കോട് – സോമനാഥൻ (ജി.എൽ.പി.എസ് കക്കാടംപൊയിൽ), വയനാട് – റോയി വർഗ്ഗിസ് (മാർ ബസ്സേലിയസ് എ.യു.പി.എസ് കോളിയാടി), കണ്ണൂർ – പ്രകാശൻ എം.വി (രാമന്തളി പഞ്ചായത്ത്‌ ജി.എൽ.പി.എസ് ), കാസർകോട് – പ്രമോദ് പി.വി (കൊവ്വൽ എ.യു.പി.എസ് ചെറുവത്തുർ).

സെക്കൻഡറി വിഭാഗം

തിരുവനന്തപുരം – നിസാർ അഹമ്മദ്‌ (ഗവ.എച്ച്.എസ്.വെഞ്ഞാറമൂട്),  കൊല്ലം – തോമസ് കെ.ജി (എ.എം.ഇ .എച്ച്.എസ് കരവാളൂർ),  പത്തനതിട്ട -ഷാജി മാത്യു (സെന്റ് തോമസ് എച്ച്.എസ്.എസ് ഇരിവള്ളിപ്ര),  കോട്ടയം – തോമസ് ജേക്കബ് (ജി.വി.എച്ച്.എസ്എ.സ് കോത്തല),  ഇടുക്കി – അജിത്ത്കുമാർ. പി (ജി.എച്ച്.എസ് കല്ലാർ ചോറ്റുപാറ), എറണാകുളം – യു.എ അംബിക (ജി.എച്ച്.എസ്.എസ് പെരുമ്പാവൂർ),  തൃശ്ശൂർ – മുജീബ് റഹ്മാൻ (സെന്റ് തോമസ് ഇ.സി.എസ്.എസ് മതിലകം),  കോഴിക്കോട് – സുനിൽകുമാർ (പാവണ്ടൂർ എച്ച്.എസ്.എസ് ), കാസർകോട് – ബാബു.പി (ജി.എച്ച്.എസ്.എസ് മാമ്പ).

ഹയർസെക്കൻഡറി വിഭാഗം

ജെയിംസ്.ഡി (സി.വി.കെ.എച്ച്. എസ്.എസ് ഈസ്റ്റ് കല്ലട,തിരുവനന്തപുരം),  ആസിഫ ഖാദിർ (ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂൾ, കൊല്ലം), കരീം വി.എം (എം. എ. എസ്. എം.എച്ച്.എസ്.എസ്, തൃശ്ശൂർ),  അനിൽ.പി (ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ)  ജിജി ജോർജ്(സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂൾ), രാധാകൃഷ്ണൻ. സി (എസ്.വി. എച്ച്.എസ്.എസ്, മലപ്പുറം), മുരളീധരൻ പി.ഒ (ഗവ. വെൽഫെയർ ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ),  ഗണേശൻ എം.കെ (ഗവ. ഹയർസെക്കൻഡറി സ്കൂൾ കോക്കല്ലൂർ കോഴിക്കോട്).

വി.എച്ച്.എസ്.ഇ വിഭാഗം

പ്രേംരാജ് എ.ആർ (എൻ.എസ്.വി.വി.എച്ച്.എസ് സ്കൂൾ വാളക്കോട്, കൊല്ലം),  ജനീർലാൽ എം.ജെ (ജി.വി.എച്ച്.എസ് സ്കൂൾ നെടുമൺ, പത്തനംത്തിട്ട), രൂപ നായർ (ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതിരപ്പള്ളി, എറണാകുളം), ഹബീബ് റഹിമാൻ (റഹ്മാനിയ വി.എച്ച്.എസ്.എസ്, കോഴിക്കോട്)

0 Comments

Related News