
കൊല്ലം: ശ്രീനാരയണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനം. കാലിക്കറ്റ്, കണ്ണൂർ, എം.ജി, കേരള സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സംവിധാനം സംയോജിപ്പാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ കൊല്ലം ആസ്ഥാനമായി സര്‍വകലാശാല നിലവില്‍ വരും. ദേശീയതലത്തിൽ വിദഗ്ധരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലാബുകളും പ്രയോജനപ്പെടുത്തും. പരമ്പരാഗത ക്ലാസുകള്‍ക്ക് പുറമെ, നൈപുണ്യ വികസന കോഴ്‌സുകളുമുണ്ടാകും. ഏതു പ്രായക്കാർക്കും പഠിക്കാനുള്ള അവസരം നൽകും. ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനമനുസരിച്ചു ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.

0 Comments