നാറ്റ 2020: പരീക്ഷാഫലം ഇന്ന്

ന്യൂഡൽഹി: അഞ്ചുവര്‍ഷത്തെ ഫുള്‍ടൈം ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) പ്രവേശനത്തിനായി കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ച  നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ-2020)  പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ www.nata.in ല്‍ ഫലം അറിയാം. പരീക്ഷാർത്ഥികൾക്ക്  ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും നല്‍കി  ലോഗിന്‍ ചെയ്യാം. നാറ്റാ രണ്ടാം പരീക്ഷയുടെ ഫലം സെപ്റ്റംബര്‍ 17 ന് പ്രഖ്യപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ക്കുകളുടെയും റാങ്കിന്റെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.

Share this post

scroll to top