ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അണ്‍ലോക് മാര്‍ഗരേഖയിൽ സെപ്റ്റംബർ 30വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദേശം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിലെത്തി അധ്യാപകരോട് പഠനവുമായി ബന്ധപ്പെട്ട ഉപദേശം തേടാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം ഇതിന് ആവശ്യമാണ്. അതേസമയം കണ്ടെയ്‍ന്‍മെന്റ് സോണുകളില്‍ ഇതിനുള്ള അനുമതിയില്ല. സ്കൂളുകൾ കോളജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു കിടക്കും. ഓൺലൈൻ പഠനം, കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. ഇതിനു പുറമെ ഐടിഐകളിലടക്കം നൈപുണ്യവികസന, സംരംഭകത്വപരിശീലനത്തിനും അനുമതി നൽകി.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...