പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

സെപ്റ്റംബർ 30വരെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

Aug 29, 2020 at 8:14 pm

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അണ്‍ലോക് മാര്‍ഗരേഖയിൽ സെപ്റ്റംബർ 30വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദേശം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിലെത്തി അധ്യാപകരോട് പഠനവുമായി ബന്ധപ്പെട്ട ഉപദേശം തേടാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം ഇതിന് ആവശ്യമാണ്. അതേസമയം കണ്ടെയ്‍ന്‍‍മെന്റ് സോണുകളില്‍ ഇതിനുള്ള അനുമതിയില്ല. സ്കൂളുകൾ കോളജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു കിടക്കും. ഓൺലൈൻ പഠനം, കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. ഇതിനു പുറമെ ഐടിഐകളിലടക്കം നൈപുണ്യവികസന, സംരംഭകത്വപരിശീലനത്തിനും അനുമതി നൽകി.

\"\"

Follow us on

Related News