കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി കൊവിഡ്-19 കാലത്ത് 56399 രചനകള്‍ കുട്ടികള്‍ക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനില്‍ പ്രസിദ്ധീകരിക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്‌കൂള്‍ വിക്കിയില്‍ ഒരുക്കിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ന് ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ് (ഇ.ആര്‍.പി/എസ്.സി.എം/സി.ആര്‍.എം) വിഭാഗത്തിലാണ് സ്‌കൂള്‍ വിക്കിയ്ക്ക് അവാര്‍ഡ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. സ്‌കൂള്‍ വിക്കിയ്ക്ക് ഇതിനകം അന്താരാഷ്ട്രതലത്തില്‍ സ്റ്റോക്ഹോം ചലഞ്ച് ബഹുമതി ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Share this post

scroll to top