
ന്യൂഡൽഹി: യുജിസി-നെറ്റ്, ഇഗ്നോ ഓപ്പൺമാറ്റ്, പിഎച്ച്ഡി, ഡൽഹി യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ, ഐ.സി.ആർ (എ.ഐ.ഇ.ഇ.എ) പരീക്ഷകൾ ഉൾപ്പെടെ വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികൾ ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പ്രഖ്യാപിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് യുജിസി നെറ്റ് സെപ്റ്റംബർ 16 നും 25 നും ഇടയിൽ നടത്തും. ഡൽഹി യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബർ 6 മുതൽ 11 വരെ നടക്കും. ഇഗ്നോ ഓപ്പൺമാറ്റ് എംബിഎ പരീക്ഷ സെപ്റ്റംബർ 15 നും പിഎച്ച്ഡി പ്രവേശന പരീക്ഷ ഒക്ടോബർ 4 നും നടക്കും. ഐ.സി.ആർ (എ.ഐ.ഇ.ഇ.എ) യുജി പരീക്ഷ സെപ്റ്റംബർ 7, 8 തീയതികളിൽ നടക്കുമെന്ന് നിശ്ചയിച്ചിരിക്കുമ്പോൾ, അതിന്റെ പിജി, പിഎച്ച്ഡി ലെവൽ പരീക്ഷകളുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഡ്മിറ്റ് കാർഡ്, പരീക്ഷ കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവ പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുമ്പായി അറിയിക്കും.മെയ്, ജൂൺ മാസങ്ങളിലായി നടത്താനിരുന്ന പരീക്ഷകൾ കോവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു.
0 Comments