
ന്യൂഡൽഹി: സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന 27 ശതമാനം വിദ്യാർത്ഥികൾക്കും സ്മാർട്ഫോണുകളും ലാപ്ടോപ്പുകളും തുടങ്ങി ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാത്തത് പഠനത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തൽ. രാജ്യത്തെ സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന 18188 വിദ്യാർത്ഥികളിൽ എൻ.സി.ആർ.ടി നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് അധികൃതർ പറയുന്നു. 33 ശതമാനം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയവും വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ പഠനത്തിനായി ടെലിവിഷനും റേഡിയോയും ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. വീടുകളിൽ വൈദ്യുതി ഇല്ലാത്ത സാഹചര്യവും വിദ്യാർത്ഥിക്കിടയിലുണ്ട്. കോവിഡ് പ്രതിസന്ധിയെതുടർന്നാണ് രാജ്യത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. എന്നാൽ ഇതിനുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടോ എന്നുള്ളതും കണക്കാക്കേണ്ടതുണ്ട്.

ReplyForward |
0 Comments