
ന്യൂഡൽഹി: രാജ്യത്ത് ജെ.ഇ.ഇ, നീറ്റ് പരീക്ഷകളെഴുതാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം. ശരീരോഷ്മാവ് കൂടിയ വിദ്യാർത്ഥികൾക്ക് പ്രത്യക മുറികളും ഒരുക്കും. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുരക്ഷ പ്രോട്ടോകോൾ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളിൽ ശാരീരിക പരിശോധന ഉണ്ടായിരിക്കില്ല. ഹാളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ജെ.ഇ,ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കില്ലെന്ന സുപ്രീകോടതിയുടെ വിധി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പരീക്ഷയായ ജെ.ഇ.ഇമെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയും ജെ.ഇ.ഇ അഡ്വാൻസ് സെപ്റ്റംബർ 27 നുമാണ്.
