
തേഞ്ഞിപ്പലം: കാലിക്കറ്റ് പഠനവകുപ്പിൽ കായിക പഠനവിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ഓരോ ഒഴിവ് വീതം) തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി റഗുലേഷൻ പ്രകാരം യോഗ്യതയുള്ള സർവകലാശാല/ഗവണ്മെന്റ്/എയ്ഡഡ് കോളജ് അധ്യാപകർക്ക് അപേക്ഷിക്കാം. ബിയോഡേറ്റ, സ്ഥാപനമേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം ഓഗസ്റ്റ് 27നകം രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

0 Comments