നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല: പരീക്ഷകൾ മാറ്റണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സുപ്രീകോടതി തള്ളി. പരീക്ഷകൾ മാറ്റിവെക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുമെന്നും സുപ്രീകോടതി അഭിപ്രായപ്പെട്ടു.
സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ പരീക്ഷകൾ ഉപേക്ഷിച്ചതി​​​​ൻറ പശ്​ചാത്തലത്തിൽ എൻജിനീയറിങ്​, മെഡിക്കൽ പ്രവേശന പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ വിദ്യാർഥികളിൽ നിന്ന്​ വ്യാപകമായി ആവശ്യമുയർന്നിരുന്നു. അതേസമയം പരീക്ഷ കൃത്യസമയത്ത് തന്നെ നടത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ജെ.ഇ.ഇ അഡ്വാൻസ്ഡ് വിദേശ കേന്ദ്രങ്ങളിൽ നടത്തില്ലെന്നും  വിദേശത്തു താമസിക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യയിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. 
കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ മെയിൻ പ്രവേശനപരീക്ഷകൾ നീട്ടിയിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർ1 മുതൽ 6 വരെയുമാണ് നീട്ടിയത്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്.

Share this post

scroll to top