
തിരുവനന്തപുരം: വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഓണ്‍ലൈൻ പഠന സൗകര്യമൊരുക്കി അസാപ്. വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ച് വിവിധ വിദേശ ഭാഷകൾ പഠിപ്പിക്കാൻ അവസരമൊരുക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളുടെ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്സുകളും ആരംഭിക്കും. 15ന് വയസ്സിന് മുകളിലുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകള്‍ ഓഗസ്റ്റ് അവസാന വാരം മുതല്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുംwww.asapkerala.gov.in, www.skillparkkerala.in എന്നിവ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9495999700, 9995031619, 9995233282

0 Comments