പ്രധാന വാർത്തകൾ
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം

കോവിഡ് പ്രതിരോധത്തിൽ അണിചേർന്ന് എൻ എസ് എസ് യൂണിറ്റ്: ബെഡ്ഷീറ്റ് ചാലഞ്ചിൽ പങ്കെടുത്തത് അയ്യായിരത്തോളം വിദ്യാർത്ഥികൾ

Aug 17, 2020 at 4:15 pm

Follow us on

\"\"

കാസർകോട്: കോവിഡ് കാലത്തും സേവനം കൈവിടാതെ മാതൃകയാവുകയാണ് ഒരു കൂട്ടം എൻഎസ്എസ് വിദ്യാർത്ഥികൾ. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും തലയണയും ശേഖരിച്ച് നല്‍കുന്നതിനായാണ്  ബെഡ്ഷീറ്റ് ചാലഞ്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഈ ഉദ്യമത്തിലൂടെ നിരവധി പേർക്കാണ് സഹായമെത്തിയത്.  അതിജീവിക്കും ഈ കൊറോണക്കാലവും എന്ന കൊറോണ പ്രതിരോധ പദ്ധതി പ്രകാരമാണ് ചാലഞ്ച് സംഘടിപ്പിച്ചത്.  ജില്ലയിലെ 51 എന്‍എസ്എസ് യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ ചാലഞ്ചിൽ പങ്കെടുത്തു. കോവിഡ് വ്യാപനം മൂലം രോഗികളുടെ എണ്ണം വർധിക്കുന്ന കാസർകോട് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്  സെന്ററുകൾക്ക്  മൂന്നുലക്ഷത്തില്പരം  രൂപയുടെ ബെഡ് ഷീറ്റുകള്‍ ശേഖരിച്ചുനൽകി  ബെഡ്ഷീറ്റ് ചലഞ്ച്  വിദ്യാർത്ഥികൾ വിജയകരമായി പൂർത്തിയാക്കി. 

\"\"

Follow us on

Related News