കോവിഡ് പ്രതിരോധത്തിൽ അണിചേർന്ന് എൻ എസ് എസ് യൂണിറ്റ്: ബെഡ്ഷീറ്റ് ചാലഞ്ചിൽ പങ്കെടുത്തത് അയ്യായിരത്തോളം വിദ്യാർത്ഥികൾ

കാസർകോട്: കോവിഡ് കാലത്തും സേവനം കൈവിടാതെ മാതൃകയാവുകയാണ് ഒരു കൂട്ടം എൻഎസ്എസ് വിദ്യാർത്ഥികൾ. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും തലയണയും ശേഖരിച്ച് നല്‍കുന്നതിനായാണ്  ബെഡ്ഷീറ്റ് ചാലഞ്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഈ ഉദ്യമത്തിലൂടെ നിരവധി പേർക്കാണ് സഹായമെത്തിയത്.  അതിജീവിക്കും ഈ കൊറോണക്കാലവും എന്ന കൊറോണ പ്രതിരോധ പദ്ധതി പ്രകാരമാണ് ചാലഞ്ച് സംഘടിപ്പിച്ചത്.  ജില്ലയിലെ 51 എന്‍എസ്എസ് യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ ചാലഞ്ചിൽ പങ്കെടുത്തു. കോവിഡ് വ്യാപനം മൂലം രോഗികളുടെ എണ്ണം വർധിക്കുന്ന കാസർകോട് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്  സെന്ററുകൾക്ക്  മൂന്നുലക്ഷത്തില്പരം  രൂപയുടെ ബെഡ് ഷീറ്റുകള്‍ ശേഖരിച്ചുനൽകി  ബെഡ്ഷീറ്റ് ചലഞ്ച്  വിദ്യാർത്ഥികൾ വിജയകരമായി പൂർത്തിയാക്കി. 

Share this post

scroll to top