പ്രധാന വാർത്തകൾ
മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുകഅധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാകോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെ

ഫസ്റ്റ്ബെല്ലിൽ ക്ലാസ് എടുക്കാൻ നടൻ മോഹൻലാൽ: ആദ്യക്ലാസ്‌ 17 ന്

Aug 16, 2020 at 4:06 pm

Follow us on

\"\"

തിരുവനന്തപുരം: പത്താം തരം ഇംഗ്ലീഷ് പാഠഭാഗമെടുക്കാൻ ഇനി നടൻ  മോഹൻലാൽ എത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്.  മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ \’പ്രൊജക്റ്റ്‌ ടൈഗർ \’എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് നടൻ അനുഭവങ്ങൾ പങ്കുവെക്കുക. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ \’ഗൂപി ഗൈനേ ബാഗാ ബൈനേ\’ എന്ന ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ്  പ്രൊജക്ട് ടൈഗർ എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. മൂന്ന് എപ്പിസോഡുകളായാണ്‌ പരിപാടി സംപ്രേഷണം ചെയ്യുന്നത്. നാളെ ഉച്ചക്ക് 12 നാണ് ആദ്യ എപ്പിസോഡിന്റെ സംപ്രേക്ഷണം.

\"\"

Follow us on

Related News