editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ വകുപ്പുകളിൽ യു.പി.എസ്.സി നിയമനം: ജനുവരി 27വരെ അപേക്ഷിക്കാംഅഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനലിൽ കാലിക്കറ്റ് സർവകലാശാല: ഫൈനൽ മത്സരം വൈകിട്ട് 3.30ന്ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ നിയമനംലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ്IGNOU: ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻപുന:ക്രമീകരിച്ച പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമാറ്റിവച്ച പരീക്ഷകൾ 19മുതൽ, പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷ വിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിവിധ പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഉത്തരമെഴുതാൻ ഇരട്ടി ചോദ്യങ്ങൾ ഇത്തവണ ഉണ്ടാകില്ലNEET UG മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജനുവരി 29ന്: രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ അറിയാം
[wpseo_breadcrumb]

ഫസ്റ്റ്ബെല്ലിൽ ക്ലാസ് എടുക്കാൻ നടൻ മോഹൻലാൽ: ആദ്യക്ലാസ്‌ 17 ന്

Published on : August 16 - 2020 | 4:06 pm

തിരുവനന്തപുരം: പത്താം തരം ഇംഗ്ലീഷ് പാഠഭാഗമെടുക്കാൻ ഇനി നടൻ  മോഹൻലാൽ എത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്.  മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘പ്രൊജക്റ്റ്‌ ടൈഗർ ‘എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് നടൻ അനുഭവങ്ങൾ പങ്കുവെക്കുക. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ’ എന്ന ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ്  പ്രൊജക്ട് ടൈഗർ എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. മൂന്ന് എപ്പിസോഡുകളായാണ്‌ പരിപാടി സംപ്രേഷണം ചെയ്യുന്നത്. നാളെ ഉച്ചക്ക് 12 നാണ് ആദ്യ എപ്പിസോഡിന്റെ സംപ്രേക്ഷണം.

0 Comments

Related News