
തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ പ്ലസ് പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 20 ന് മുമ്പായി ക്യാൻഡിഡ് ലോഗിൻ ക്രിയേറ്റ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തൽ, സാമ്പത്തിക സംവരണം തേടുന്ന വിദ്യാർത്ഥികൾക്ക് സംവരണം തെളിയിക്കുന്ന വിവരങ്ങൾ സമർപ്പിക്കൽ തുടങ്ങി എല്ലാ തുടർപ്രവർത്തനങ്ങളും നിർവഹിക്കേണ്ടത് ലോഗിനിലൂടെയാണ്. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്കീമുകളിൽ നിന്നും അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
