ഛത്തീസ്ഗഢ്: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ എസ്‍സിആർ ട്രേഡ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.50 ശതമാനം മാര്‍ക്കോടെയുള്ള പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.സി.വി സര്‍ട്ടിഫിക്കറ്റ് വേണം. അപേക്ഷകരുടെ കുറഞ്ഞ പ്രായം 15 വയസും പരമാവധി പ്രായം 24 വയസും ആയിരിക്കണം.ഒരു വര്‍ഷമാണ് പരിശീലനം. പരിശീലന സമയത്ത് സ്റ്റൈപ്പൻഡ് നൽകും. apprenticeshipindia.org എന്ന റയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.
