വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനം: അപേക്ഷ ഓഗസ്റ്റ്‌ 14 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് ഏകജാലക  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം  എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതിയിലേക്ക് മാറിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിരവധി പുതിയ തൊഴിലധിഷ്ഠിത കോഴ്സുകളും ഉൾപെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 14 വരെ അപേക്ഷ സ്വീകരിക്കും.സ്കൂൾ, കോഴ്സ് ,പ്രവേശനസാധ്യതകൾ എന്നിവ മനസ്സിലാക്കാൻ ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന് മുമ്പ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്മെന്റ് രണ്ടെണ്ണമാണുണ്ടാവുക. ഇതിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകും. തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. അപേക്ഷയിൽ സ്കൂളുകൾ, കോഴ്സുകൾ എന്നിവ പ്രവേശനം ആഗ്രഹിക്കുന്ന മുൻഗണനാക്രമത്തിൽ ഓപ്ഷനായി നൽകണം. 389 സ്കൂളുകളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിനുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ  www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

Share this post

scroll to top