
തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന് വൈദ്യുതിയും കേബിൾ കണക്ഷനും വിച്ഛേദിക്കപ്പെട്ടതിനാൽ പല പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. പ്രകൃതി ക്ഷോഭം ഉണ്ടായ സ്ഥലങ്ങളിലും കുട്ടികൾക്ക് ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ളാസുകൾ കാണാൻ കഴിയാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ നാളെ മുതൽ പുന: സംപ്രേഷണം ചെയുന്നത്. ആഗസ്റ്റ് 10 മുതൽ 12 വരെ പുതിയ ക്ലാസുകൾക്ക് പകരം ആഗസ്റ്റ് 5,6,7 തിയ്യതികളിൽ സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാ ക്രമത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.
