ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 19ന്

കൊല്ലം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള   ( ഐ.എഫ്‌.ടി.കെ ) ( സെല്‍ഫ്‌ ഫിനാന്‍സിങ്‌ ) യിൽ ബാച്ചിലർ ഓഫ് ഡിസൈനിംഗ് കോഴ്‌സിലേക്ക് പ്രവേശന പരീക്ഷാ നടപടികൾ ആരംഭിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത   ഐ.എഫ്‌.ടി.കെ  യുടെ B.Des കോഴ്‌സിന് യൂണിവേഴ്‌സിറ്റി അംഗീകാരമുണ്ട്. അപേക്ഷ 14നകം നൽകണം. പ്രവേശന പരീക്ഷ 19ന് ഓൺലൈനിൽ നടക്കും. അഭിമുഖം 21ന് നടക്കും. വിശദവിവരങ്ങൾക്ക്-ഫോൺ:0474-2547775, 2549787, 9744754707 (പ്രിൻസിപ്പൽ), www.iftk.ac.in.

Share this post

scroll to top