പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

നീറ്റ് പരീക്ഷ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: പരീക്ഷ 9ന്

Aug 4, 2020 at 8:23 pm

Follow us on

\"\"

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃകാ പരീക്ഷയൊരുക്കി പൊതുവിദ്യഭ്യാസ വകുപ്പിന്റെ പരിശീലന പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) യാണ് മാതൃക നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് സെല്ലുകളും ഈസി എന്ട്രന്സ് പ്ലസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങൾ എസ്.സി.ഇ.ആർ.ടി വിശദമായ പരിശോധന നടത്തി അംഗീകരിക്കുകയുണ്ടായി. മാതൃകാ പരീക്ഷയുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 5 മുതൽ 8 വരെ www.sietkerala.gov.in എന്ന വെബ്സൈറ്റിൽ നടത്താം. ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. മോക്ക് പരീക്ഷ രജിസ്ട്രേഷൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐഎഎസ്, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി അബുരാജ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, പരീക്ഷാ സെക്രട്ടറി ലാൽ കെ.ഐ, ലാസിം സോഫ്റ്റ്‌വെയർ പ്രതിനിധികളായ റഫീഖ് മന്നമ്പത്ത്, ഷംസീർ അവാൽ തുടങ്ങിയവർ പങ്കെടുത്തു. പരിശീലന പദ്ധതി സൗജന്യമാണ്.

\"\"

Follow us on

Related News