ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

പാലക്കാട്‌: ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഗണിതത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share this post

scroll to top