ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടിയിൽ പിജി ഡിപ്ലോമ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്‌ ടാകസേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ‘ഗുഡ്സ് ആൻഡ് സർവീസസ് ടാകസേഷൻ ‘ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർവകലാശാല ബിരുദമുള്ളവർക്കും, ഫലം കാത്തിരിക്കുന്നവർക്കും, സി.എ /സി.എസ് / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം, തിരുവനന്തപുരത്തും കൊച്ചിയിലും ശനി, ഞായർ20 ദിവസങ്ങളിൽ 6 മണിക്കൂർവീതം അഥവാ തിരുവനന്തപുരത്ത് മാത്രം മറ്റ് 40 ദിവസങ്ങളിൽ 3 മണിക്കൂർ വീതം എന്നിങ്ങനെ ആകെ 120 മണിക്കൂറാണ് ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നൽകുക. 20230 രൂപയാണ് കോഴ്സ് ഫീയായി ഇടാക്കുന്നത്. വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഫീസ് ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.gift.res.in സന്ദർശിക്കുക

Share this post

scroll to top