പ്രധാനമന്ത്രി തൊഴിൽ സംഭരകത്വ പദ്ധതി ഓൺലൈൻ വഴിയാക്കുന്നു

.

തിരുവനന്തപുരം : യുവാക്കൾക്ക്  തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിൽ സംരംഭകത്വ പദ്ധതിയായ ‘പിഎം യുവ’ ഓൺലൈനായി നടപ്പാക്കാൻ ശ്രമം. വിവിധ സംസ്ഥാനങ്ങളിൽ പദ്ധതിയുടെ നോഡൽ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേർണിംഗ് (യൂണിവേഴ്സിറ്റികൾ, കോളേജുകൾ),       വ്യവസായിക പരിശീലന കേന്ദ്രങ്ങൾ(ഐ.ടി.ഐ, പോളിടെക്‌നിക്), സംരഭകത്വ വികസനകേന്ദ്രങ്ങൾ (ഇ.ഡി.സി) തുടങ്ങിയ ഇടങ്ങളിൽ തൊഴിലധിഷ്ഠിതകോഴ്സ് പഠിക്കുന്ന യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതായിരുന്നു പിഎം യുവ പദ്ധതി .പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ കീഴിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവന്നിരുന്നു. എന്നാൽ അടച്ചുപൂട്ടലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ പദ്ധതിയും മുടങ്ങി. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് കുടുംബശ്രീ കോർഡിനേറ്റർമാരുടെ സഹായത്തോടെ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ക്ലാസുകൾ സങ്കടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.  വിധഗ്ദരുടെ പ്രത്യേക ക്ലാസ്സുകളും ഓൺലൈൻ  അയിത്തന്നെ നൽകും.

Share this post

scroll to top