തിരുവനന്തപുരം : കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ-പ്രസ് ഓപറേഷൻ/കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക്/കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ്-പ്രസ് ഓപറേഷൻ ആൻറ് ഫിനിഷിംഗ് കോഴ്‌സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം.
അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാഫോറം പ്രോസ്‌പെക്ടസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 125 രൂപ മണി ഓർഡറായി അയച്ചാൽ തപാലിലും ലഭിക്കും. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 24. വിശദവിവരങ്ങൾക്ക് 0471 2467728, 2474720 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ്:
www.captkerala.com.