editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചുവെസ്റ്റേണ്‍ റെയില്‍വേയില്‍ 14ഒഴിവ്: ഡിസംബര്‍ 9വരെ അപേക്ഷിക്കാംകേരള ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിസ്റ്റം & വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍

മീൻ വിൽപ്പനക്കിടെ ഹൃതിക്കിന് കിട്ടിയത് ഫുൾ എ പ്ലസ്: ഇനി സിവിൽ സർവീസ്

Published on : July 16 - 2020 | 6:46 pm

തൃശ്ശൂർ: നാട്ടിൽ ഓടിനടന്ന് മീൻ വിൽക്കുമ്പോഴും ഹൃതിക്കിന്റെ മനസ്സുനിറയെ സിവിൽ സർവീസാണ്… അതിനുള്ള തയ്യാറെടുപ്പുകളാണ്. അതിന്റെ ആദ്യപടികൾ ഓരോന്നായി കയറുകയാണ് അവൻ. ഇങ്ങനെ മീൻ വിറ്റ് നേടിയ ഉന്നത വിജയങ്ങളെല്ലാം ഹൃതിക്കിന് അതിനുള്ള ആത്മവിശ്വാസം നൽകുന്നുമുണ്ട്. കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ ലഭിച്ച ഫുൾ എ പ്ലസും പ്ലസ് വണ്ണിന് അവൻ നേടിയ 96ശതമാനം മാർക്കും എസ്എസ്എൽസിക്ക് ലഭിച്ച ഫുൾ എ പ്ലസും അവന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. പ്ലസ്ടു പരീക്ഷയിൽ ഹൃതിക് നേടിയ ‘പെടയ്ക്കുന്ന’ വിജയം
കണ്ടാണശ്ശേരി ഗ്രാമത്തിന്റെ കൂടി വിജയമാണ്.

ലോക്ഡൗണിൽ സാമ്പത്തിക പ്രയാസം വന്നപ്പോൾ വീട്ടുകാർക്ക് പിന്തുണ നൽകാനാണ് മീൻകച്ചവടം ആരംഭിച്ചത്. ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശി ഊട്ടുമഠത്തിൽ ഹരീഷിന്റെ മകനായ ഹൃത്വിക് പാവറട്ടി സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. എസ്എസ്എൽസിയ്ക്കും പ്ലസ് വണ്ണിനും ലഭിച്ച ഉയർന്ന മാർക്കുകളുടെ തിളക്കം നിലനിൽക്കെയാണ് ഹൃതിക് മീൻകച്ചവടത്തിനിറങ്ങിയത്. കുടുംബത്തിന്റെ അത്താണി ആകുന്നതിനു പുറമെ പഠനം തുടരണം. ഹൃതിക്കിന്റെ സിവിൽ സർവീസ് വരെയുള്ള പഠനങ്ങൾ ടിഎൻ പ്രതാപൻ എം.പി.യുടെ എംപീസ് എജ്യുകെയർ ഏറ്റെടുത്തുകഴിഞ്ഞു.

0 Comments

Related News