പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്: ജൂലൈ 19 മുതല്‍ അപേക്ഷിക്കാം

Jul 14, 2020 at 4:46 am

Follow us on

ന്യൂഡൽഹി: ഏറോനോട്ടിക്കൽ എൻജിനിയറിങ്, ഏറോസ്പേസ് എൻജിനിയറിങ്, സ്പേസ് എൻജിനിയറിങ് ആൻഡ് റോക്കറ്റ്ട്രി,എയർ ക്രാഫ്റ്റ് എൻജിനിയറിങ്, ഏവിയോണിക്സ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി പ്രതിരോധ മന്ത്രാലയം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) സ്കോളർഷിപ്പുകൾ നൽകുന്നു. ഏറോനോട്ടിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബോർഡ് (എ.ആർ. ആൻഡ് ഡി.ബി.) വഴിയാണ് പദ്ധതിയിലൂടെ നൽകുന്ന സ്കോളർഷിപ്പിന് ജൂലൈ 19 മുതൽ അപേക്ഷിക്കാം.

\"\"


ബിരുദപഠനത്തിന് വർഷം 1,20,000 രൂപ അല്ലെങ്കിൽ യഥാർഥ ഫീസ്, ഏതാണോ കുറവ് അത് ലഭിക്കും. പരമാവധി നാലു വർഷത്തേക്കാണ് സ്കോളർഷിപ്പ്. പി.ജി. പഠനത്തിന് മാസം 15,500 രൂപ. വർഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവർഷത്തേക്കാണ് അനുവദിക്കുക. ബിരുദതലത്തിൽ 20 പേർക്കും പി.ജി. തലത്തിൽ 10 പേർക്കുമാണ് സ്കോളർഷിപ്പുകൾ നൽകുക. ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്) കോഴ്സിൽ 2019-\’20-ൽ പഠനം ആരംഭിച്ചവരാകണം. ജെഇഇ (മെയിൻ) യോഗ്യതയിൽ സാധുവായ സ്കോർ വേണം. ഡ്യുവൽ ഡിഗ്രി/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് ജെ.ഇ. ഇ. (മെയിൻ) മെറിറ്റ് പരിഗണിച്ച്.
പി.ജി: എം.ഇ./എം.ടെക്./എം.എസ്സി. (എൻജിനിയറിങ്) കോഴ്സിൽ 2019-\’20 -ൽ ആദ്യ വർഷത്തിൽ ആകണം. യോഗ്യതാ പരീക്ഷയിൽ (ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്/തത്തുല്യം), 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഗേറ്റ് സ്കോർ മെറിറ്റ് പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. https://rac.gov.inഎന്ന വെബ്സൈറ്റ് വഴി ജൂലൈ 19 മുതൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

Follow us on

Related News