തൃശൂർ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും അതിൽ കുറവും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം. സ്റ്റഡി അറ്റ് ചാണക്യ വൈസ് പ്രസിഡണ്ട് ശ്രീ.വിനോദ് പിള്ള വിദ്യാർത്ഥികളെ അനുമോദിച്ചു. അക്കാഡമിക് കോ-ഓർഡിനേറ്റർമാരായ ശ്രീമതി.സുമതി ടീച്ചർ, ശ്രീ.കെ.പ്രദീപ് കുമാർ എന്നിവർ വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങൾ സമ്മാനിച്ചു. ഇക്കഴിഞ്ഞ ജനുവരി മുതൽ തന്നെ സ്റ്റഡി അറ്റ് ചാണക്യ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള ലേണിംഗ് ആപ്പ് വിപണിയിൽ ലഭ്യമാക്കിയിരുന്നു.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നതിന് സ്റ്റഡി അറ്റ് ചാണക്യയുടെ ലേണിംഗ് ആപ്പ് ഏറെ സഹായകരമായി എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഓൺലൈൻ പഠനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്ന നിലവിലെ സാഹചര്യത്തിൽ സ്റ്റഡി അറ്റ് ചാണക്യയുടെ ആപ്പ് കൂടുതൽ ഉപകാരപ്രദമാണെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പറഞ്ഞു.
പാഠ്യേതരപ്രവർത്തനങ്ങളാലും, പ്രകൃതി ക്ഷോഭങ്ങളാലും മറ്റും ക്ലാസ്സുകൾ നഷ്ടമായവർക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ വീഡിയോ ക്ലാസ്സുകളും , പഠനക്കുറിപ്പുകളും, ക്വസ്റ്റ്യൻ പൂളുമെല്ലാം ജനുവരിമാസത്തിൽ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ പത്താം ക്ലാസ്സിനു പുറമെ 8,9 ക്ലാസ്സുകൾക്കുള്ള പഠന സാമഗ്രികളും ലേണിംഗ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂലെ 1 മുതൽ ലൈവ് ക്ലാസ്സുകൾ ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.