തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് റെക്കോർഡ് വിജയം. മോഡറേഷൻ ഇല്ലാതെ എസ്എസ്എൽസി പരീക്ഷയിൽ 98.82 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. 41,906 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 4,17, 101 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷത്തേക്കാൾ 0.71 ശതമാനം അധികമാണ് ഈ വർഷത്തെ വിജയം. സർക്കാർ സ്കൂളുകൾക്ക് വൻ മുന്നേറ്റമാണ് നടത്തിയത്. 637 സർക്കാർ സ്കൂളുകൾ സമ്പൂർണ്ണ വിജയം കരസ്ഥമാക്കി.
കുട്ടനാട് വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടി. പത്തനംതിട്ടയിൽ 99.7 ശതമാനം പേർ വിജയിച്ചു.

വിദ്യാർഥികൾക്ക് ലാപ്ടോപ്, വനിതകൾക്ക് സ്വയംതൊഴിൽ വായ്പ
തിരുവനന്തപുരം:കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ...