എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ എത്തുന്നത് ക്യുആർ കോഡ് സഹിതം: ഡിജിറ്റൽ ലോക്കറിലും ലഭിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ എത്തുന്നത് ക്യുആർ കോഡ് സഹിതം. സർട്ടിഫിക്കറ്റിന്റെ ആധികാരികത എളുപ്പത്തിൽ ഉറപ്പുവരുത്തുന്നത്തിന്റെ ഭാഗമായാണ് ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്. വിദ്യഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും പാസ്പോർട്ട് ഓഫീസ് ഉപയോഗത്തിനും പുതിയ സംവിധാനം ഗുണം ചെയ്യും. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ലോക്കറിലും ലഭ്യമാകും. സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ സർട്ടിഫിക്കറ്റുകൾ ലോക്കറിൽ ലഭ്യമാകും. 2018, 19 വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ നിലവിൽ ഡിജിറ്റൽ ലോക്കറിൽ ലഭ്യമാണ്.

Share this post

scroll to top