editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബിരുദ തല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾസർവകലാശാലകൾക്കു കീഴിലെ സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിനായി ‘കെ റീപ്’ വരും.എസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 2ന്: അരമണിക്കൂറിനകം ഓൺലൈൻ വഴി ഫലം

Published on : June 29 - 2020 | 2:32 pm

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചക്ക് 2ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ്പ് വഴിയും ഫലമറിയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.


വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്കുവഴി ലോഗിൻ ചെയ്യാതെതന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2020 ‘ എന്നു നൽകി ആപ്പ് ഡൗൺലോഡ് ചെയ്യാം.


കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ ‘സമ്പൂർണ’ ലോഗിനുകളിലും അതാത് സ്കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം 4.2 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ പരീക്ഷയെഴുതിയത്.

👉🏻 www.keralaresults.nic.in
👉🏻 www.keralaparesshabavan.in
👉🏻 www.bpekerala.gov.in
👉🏻 www.results.kerala.nic.in
👉🏻 www.dhsekerala.gov.in
👉🏻 www.edication.kerala.gov.in
👉🏻 www.result.prd.kerala.gov.in
👉🏻 www.jagranjosh.com
👉🏻 www.results.itschool.gov.in
👉🏻 www.result.itschool.gov.in

0 Comments

Related News