കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട് മുതല്‍ ആരംഭിക്കും

മലപ്പുറം : തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2020 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട് മുതല്‍ നടക്കും. ജൂലൈ രണ്ടിന് കാറ്റഗറി ഒന്ന്, ജൂലൈ മൂന്നിന് കാറ്റഗറി രണ്ട് (രജിസ്റ്റര്‍ നമ്പര്‍: 606359 -606661), ജൂലൈ ആറിന് കാറ്റഗറി രണ്ട് (66662- 607201), ജൂലൈ ഏഴിന് കാറ്റഗറി മൂന്ന്, ജൂലൈ എട്ടിന് കാറ്റഗറി നാലിനും മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. ഉദ്യോഗാര്‍ഥികള്‍ പരിശോധനക്ക് ഹാള്‍ടിക്കറ്റ്, റിസല്‍ട്ട് പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പും, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share this post

scroll to top