ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യുജിസി നിർദേശം. പുതിയ അക്കാദമിക വർഷം നീട്ടിവെക്കാനും നിർദേശമുണ്ട്. അവസാന വർഷ ബിരുദ പരീക്ഷകൾ അടക്കുള്ളവ മാറ്റിവയ്ക്കണമെന്നാണ് യുജിസി നിർദേശിക്കുന്നത്. അവസാനവർഷ പരീക്ഷകൾക്ക് പകരം നേരത്തെയുള്ള ഇന്റേണൽ പരീക്ഷകളുടെയും സെമസ്റ്റർ പരീക്ഷകളുടെയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്ന നിർദ്ദേശമാണ് യുജിസി മുന്നോട്ട് വയ്ക്കുന്നുണ്ട്. സെപ്റ്റംബറിൽ ആരംഭിക്കാൻ നിർദേശിച്ചിരുന്ന പുതിയ അക്കാദമിക വർഷം ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിർദ്ദേശം. ഇക്കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.
അക്കാദമിക്ക് വർഷാരംഭവും പരീക്ഷ നടത്തിപ്പും സംബന്ധിച്ച മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ യുജിസിയോട് ആവശ്യപ്പെട്ടിരുന്നു.
സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് യുജിസി: പുതിയ അക്കാദമിക വര്‍ഷം ഒക്ടോബറിലേക്ക് മാറ്റാനും നിർദേശം
Published on : June 25 - 2020 | 9:18 am

Related News
Related News
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നു
JOIN OUR WHATSAPP GROUP...
ബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമം
JOIN OUR WHATSAPP GROUP...
പ്ലസ് വൺ പ്രവേശനം 7മുതൽ: വിജ്ഞാപനം ഉടൻ
JOIN OUR WHATSAPP GROUP...
മഴ: കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി
JOIN OUR WHATSAPP GROUP...
0 Comments