ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാൻ അവസരം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരെ നിയമിക്കാനുളള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകാൻ അപേക്ഷിക്കാം. സർക്കാർ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി/ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരം പെൻ നമ്പർ സഹിതം 27ന് വൈകുന്നേരം നാല് മണിക്ക് മമ്പ് നൽകണം. ജില്ലാ കളക്ടർ മുഖേന പേരുവിവരങ്ങൾ നൽകുന്ന ഉദ്യോഗസ്ഥർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷന്റെ ഓഫീസ്, ഹയർ സെക്കൻഡറി വിഭാഗം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-01 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 0471-2323198, ഇമെയിൽ:  jdacad@gmail.com 

Share this post

scroll to top