എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി: ഫലം ഉടൻ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ ടാബുലേഷനും പുനഃപരിശോധനയുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകും. ജൂലായ് ആദ്യവാരം തന്നെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി ‘സ്കൂൾ വാർത്ത’യോട് പറഞ്ഞു. എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ച ശേഷം പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. നിലവിൽ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ (പ്ലസ് വൺ ഒഴികെ) ഓൺലൈൻ പഠനം പുരോഗമിക്കുകയാണ്. എസ്എസ്എൽസി ഫലം വന്നാൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളും ആരംഭിക്കും.

Share this post

scroll to top