പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റുകൾ ജൂലൈ ആദ്യം: കിറ്റിൽ അരി അടക്കം 9 ഇനങ്ങൾ

Jun 22, 2020 at 4:17 pm

Follow us on

തിരുവനന്തപുരം : പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകൾ ജൂലൈ ആദ്യവാരത്തിൽ വിതരണം ചെയ്യും. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങളിൽ കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പലവ്യഞ്ജനങ്ങളും ഉൾപ്പെടുത്തിയുള്ള ഭക്ഷ്യകിറ്റ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മധ്യവേനലവധി കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണംചെയ്യുക. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26, 26,763 കുട്ടികൾക്കാണ് ഈ പദ്ധതി പ്രകാരം കിറ്റുകൾ ലഭിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര കറിപൗഡറുകൾ, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് ആണ് ലഭിക്കുക. 4 കിലോ അരി അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളും ആണ് പ്രൈമറി വിദ്യാർത്ഥികൾക്ക് ലഭിക്കുക. അപ്പർ പ്രൈമറി വിഭാഗത്തിന് 6കിലോ അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളും ആണ് നൽകുക. സപ്ലൈകോ മുഖാന്തരം ലഭ്യമാകുന്ന ഭക്ഷണ കിറ്റുകൾ സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യണം. വിതരണം സംബന്ധിച്ച അറിയിപ്പ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

​ ന്യൂഡൽഹി: 2025-ലെ സിവിൽ സർവീസസ് പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)...