ഐ.എസ്.ആര്‍.ഓ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സൈബര്‍ സ്പേസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ആലപ്പുഴ: ഐ.എസ്.ആര്‍.ഓ വിദ്യാര്‍ത്ഥികളുടെ ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുള്ള സര്‍ഗ്ഗശേഷിയും അവബോധവും വളര്‍ത്തുന്നതിനായി ഐ.സി.സി.20-20 എന്ന പേരില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിലാണ് പുതിയ സംരഭം. പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 വരെ തുടരും. ഫീസില്ല. മത്സരത്തില്‍ ആദ്യ 500 സ്ഥാനങ്ങളില്‍ എത്തുന്നവരുടെ പേരു വിവരം ഐ.എസ്.ആര്‍.ഓ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇവര്‍ക്ക് ഓള്‍ ഇന്ത്യ മെരിറ്റ് സര്‍ട്ടിഫിക്കറ്റ് ഇ-മെയിലായോ പോസ്റ്റായോ സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്ത സാക്ഷ്യപത്രം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ www.isro.gov.in/icc-2020 എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 08023515850.

Share this post

scroll to top