തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട് അമ്പുകുത്തി ജിഎൽപി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഇടുക്കി ജില്ലയിലെ ചിന്തലാർ ജിഎൽപി സ്കൂളിന് രണ്ടാം സ്ഥാനവും കൊല്ലം ചവറ സൗത്ത് ജിഎൽവി എൽപി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഒന്ന് മുതൽ 3 വരെ സ്ഥാനങ്ങൾക്ക് യഥാക്രമം 50000/-, 30000/-, 20000/- രൂപ ക്രമത്തിൽ സമ്മാനത്തുക ലഭിക്കുന്നതാണ്. പുരസ്‌കാര വിതരണം പിന്നീട് അറിയിക്കും.

0 Comments