editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദുന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾസി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്പി.ആര്‍.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ നിയമനം: ഓഗസ്റ്റ് 17വരെ സമയംഎംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെകോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ്: 24 മുതല്‍ 28 വരെ തീയതികളില്‍ വീണ്ടും പരീക്ഷമാധ്യമ മേഖലയില്‍ തിളങ്ങാം: കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌ക്കരണം: കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് ആഗസ്റ്റ് എട്ട് മുതൽ

Published on : June 16 - 2020 | 3:32 am

തിരുവനന്തപുരം: 2019 ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട്- III വിഷയങ്ങൾ എല്ലാം ഉൾപ്പടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം.
ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർത്ഥികൾക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് എഴുതാം.


2019 ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം.
ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററിക്ക് പേപ്പർ ഒന്നിന് 500 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 100 രൂപയുമാണ്. പിഴയില്ലാതെ ജൂലൈ മൂന്ന് വരെ ഫീസടയ്ക്കാം. 20 രൂപ പിഴയോടെ ജൂലൈ 10 വരെയും ഫീസ് അടയ്ക്കാം. 1000 രൂപ സൂപ്പർ ഫൈനോടെ ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്.
സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലുമാണ് ഫീസടയ്‌ക്കേണ്ടത്. നോട്ടിഫിക്കേഷന്റെ പൂർണ്ണ രൂപം www.dhsekerala.gov.in ൽ ലഭ്യമാണ്.

0 Comments

Related News