വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ക്ലാസുകൾ 17 മുതൽ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാംവർഷ ഓൺലൈൻ ക്ലാസുകൾ ഈ മാസം മുതൽ ആരംഭിക്കും. ക്ലാസുകളുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി നിർവഹിക്കും.
ജൂൺ 17 മുതൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ യുട്യൂബിലാണ് ലഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എൻഎസ്എഎഫ് അധിഷ്ഠിത വിഷയങ്ങൾ ഉൾപ്പെടെ 52 വൊക്കേഷണൽ വിഷയങ്ങളുടെയും എന്റർപ്രണർഷിപ് ഡെവലപ്മെന്റ്, മാനേജ്മെന്റ് ഉൾപ്പെടെ യുള്ള നോൺ വൊക്കേഷണൽ വിഷയങ്ങളുടെയും ക്ലാസുകളാണ് യൂട്യൂബിൽ ലഭിക്കുക. തമിഴ്, കന്നഡ മീഡിയം വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനവും 17ന് മുഖ്യമന്ത്രി നിർവഹിക്കും.

Share this post

scroll to top