തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തമിഴ്, കന്നട മീഡിയം വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ 17 മുതൽ സംപ്രേക്ഷണം ചെയ്യും. ഈ വിദ്യാർത്ഥികൾക്കായി വിവിധ ഡയറ്റുകളുടെ നേതൃത്വത്തിൽ കൈറ്റിന്റെയും സമഗ്ര കേരളയുടെയും സഹായത്തോടെ ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കിയിട്ടുണ്ട്. തമിഴ് മീഡിയം ക്ലാസുകൾ youtube. com/drcpkd എന്ന ലിങ്കിലും, കന്നഡ മീഡിയം ക്ലാസുകൾ yutube. com/ kitekasargod എന്ന ലിങ്കിലും ലഭിക്കും. പ്രസ്തുത ക്ലാസ്സുകൾ പ്രാദേശിക ചാനൽ വഴി നടപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണം
തിരൂർ: നവംബർ 23 മുതൽ 30 വരെ ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ...







