കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം

എറണാകുളം : തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ കഥകളി ചെണ്ട വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 17ന് രാവിലെ 11നും വിഭാഗത്തിലേക്കുള്ള അഭിമുഖം 12 മണിക്കും നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. ഒന്നാം/രണ്ടാം ക്ലാസ്സോടെ അംഗീകൃത സർവകലാശാലയിൽ നിന്നും പ്രസ്തുത വിഷയങ്ങളിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഫോൺ: 0484-2779757.

Share this post

scroll to top