പത്തനംതിട്ട: ഒൻപതാം ക്ലാസിലെ മലയാളം കേരളപാഠാവലിയിലെ ചങ്ങമ്പുഴയുടെ സൗന്ദര്യലഹരി എന്ന ആദ്യപാഠം മനോഹരമായി അവതരിപ്പിക്കുകയാണ് രണ്ട് വിദ്യാർത്ഥികൾ. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളും സഹോദരിമാരുമായ ഗൗരി നന്ദനയും ദേവി നന്ദനയുമാണ് സഹപാഠികൾക്കായി ഓൺലൈൻ ക്ലാസുകളിൽ വേറിട്ട പരീക്ഷണം നടത്തിയത്. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ നാടകീയാഖ്യാനം നടത്തുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
ലളിതവും വ്യത്യസ്തവുമായ ശബ്ദ അവതരണത്തിലൂടെ പത്തു മിനിറ്റു കൊണ്ട് എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് വീഡിയോ നിർമ്മാണം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അനുജത്തി ദേവി നന്ദനയാണ് വീഡിയോ എഡിറ്റ് ചെയ്തത്. നാടക പ്രവർത്തകനും സ്കൂളിലെ അധ്യാപകനുമായ മനോജ് സുനിയുടെ മക്കളാണ്. ലോക്ക് ഡൗൺ കാലത്ത് നാല് ഹ്രസ്വ സിനിമകളെടുത്ത് ഈ സഹോദരിമാർ നേരത്തെ മാധ്യമശ്രദ്ധ നേടിയിരുന്നു.

0 Comments