പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

ഓൺലൈൻ ക്ലാസുകളിൽ വേറിട്ട പരീക്ഷണം: സൗന്ദര്യലഹരി പാഠാവലിയുടെ ടെ വീഡിയോ ഒരുക്കി സഹോദരിമാർ

Jun 12, 2020 at 1:26 pm

Follow us on

പത്തനംതിട്ട: ഒൻപതാം ക്ലാസിലെ മലയാളം കേരളപാഠാവലിയിലെ ചങ്ങമ്പുഴയുടെ സൗന്ദര്യലഹരി എന്ന ആദ്യപാഠം മനോഹരമായി അവതരിപ്പിക്കുകയാണ് രണ്ട് വിദ്യാർത്ഥികൾ. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളും സഹോദരിമാരുമായ ഗൗരി നന്ദനയും ദേവി നന്ദനയുമാണ് സഹപാഠികൾക്കായി ഓൺലൈൻ ക്ലാസുകളിൽ വേറിട്ട പരീക്ഷണം നടത്തിയത്. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ നാടകീയാഖ്യാനം നടത്തുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.

ലളിതവും വ്യത്യസ്തവുമായ ശബ്ദ അവതരണത്തിലൂടെ പത്തു മിനിറ്റു കൊണ്ട് എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് വീഡിയോ നിർമ്മാണം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അനുജത്തി ദേവി നന്ദനയാണ് വീഡിയോ എഡിറ്റ് ചെയ്തത്. നാടക പ്രവർത്തകനും സ്കൂളിലെ അധ്യാപകനുമായ മനോജ് സുനിയുടെ മക്കളാണ്. ലോക്ക് ഡൗൺ കാലത്ത് നാല് ഹ്രസ്വ സിനിമകളെടുത്ത് ഈ സഹോദരിമാർ നേരത്തെ മാധ്യമശ്രദ്ധ നേടിയിരുന്നു.

\"\"

Follow us on

Related News